കുരുമുളക് ചതച്ച് ചേര്‍ത്ത കേരള കോഴി കറി / pepper chicken kerala style / kurumulaku kozhi curry

കുരുമുളക് ചതച്ച്  ചേര്‍ത്ത കേരള കോഴി കറി / pepper chicken kerala style

കോഴിയിറച്ചി – 1 കിലോkerala pepper chicken

കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – 2 ടേബിള്‍സ്പൂണ്‍

നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍

സവാള – 3,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്

തക്കാളി – 1 ,നീളത്തില്‍ അരിഞ്ഞത്‌

പച്ചമുളക് – 2 , നീളത്തില്‍ അരിഞ്ഞത്‌

ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌

വെളുത്തുള്ളി – 5 അല്ലി ചതച്ചെടുത്തത്‌

കറിവേപ്പില – രണ്ട് തണ്ട്

മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍

ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍

മല്ലി പൊടി – രണ്ട് ടി സ്പൂണ്‍

പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍

എണ്ണ – 4 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

1)കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക .

ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് റെഫ്രിജരെട്ടറില്‍ വെക്കുക .

2 )ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക .

കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും.

3)സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക .

4)പച്ചമണം മാറുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക .

5)തക്കാളിയും പച്ചമുളകും ചേര്‍ക്കുക .

6)നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി ആവരണം ചെയ്തന്നു ഉറപ്പായ ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .

7)ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത് .

8)ചാറു കുറുകുമ്പോള്‍ തീ അണക്കുക .

സ്വാദിഷ്ടമായ ഈ പെപ്പെര്‍ ചിക്കന്‍ ചപ്പാത്തി ,അപ്പം ,ചോറ്  ഇവയുടെ കൂടെ വളരെ നല്ലതാണ്.

കോഴിക്കോട്‌ ചിക്കൻ ബിരിയാണി / kerala chicken kozhikode biriyaani

കോഴിക്കോട്‌ ചിക്കൻ ബിരിയാണി / kerala kozhikode biriyaani

1.ബസ്മതി അരി  – ഒരു കിലോ

2.നെയ്യ് – 250 ഗ്രാം

3.ഗ്രാമ്പൂ – നാല്malabar chicken biriyani

4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍

5.ഏലക്ക – 3 എണ്ണം

6.അണ്ടിപ്പരിപ്പ് -10 എണ്ണം

7.കിസ്മിസ്‌  – ഒരു വലിയ സ്പൂണ്‍

8.സവാള – അര കപ്പ്‌ കനം കുറഞ്ഞു അരിഞ്ഞത്‌

9.വെള്ളം -ആവശ്യത്തിന്

10.ഉപ്പ് – പാകത്തിന്

11.കോഴി ഇറച്ചി – ഒരു കിലോ

12.പച്ചമുളക് – 100ഗ്രാം

13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍

14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – മൂന്ന് ടേബിള്‍സ്പൂണ്‍

15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍

16.കസ് കസ്(പോപ്പി സീഡ്‌ ) – രണ്ടു ടേബിള്‍സ്പൂണ്‍(വെള്ളത്തില്‍ പത്ത്‌ മിനുട്ട് കുതുര്‍ത്ത് വെക്കുക ,പിന്നീട് പേസ്റ്റ് ആക്കുക )

17.തൈര് – ഒരു കപ്പ്‌

18. ഏലക്ക -6

ജാതിക്ക -കാല്‍ കഷണം

ജാതിപത്രി -ഒരു വലിയ സ്പൂണ്‍

ഗ്രാമ്പൂ -4

പട്ട -1

പെരുംജീരകം-ഒരു വലിയ സ്പൂണ്‍

( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ്                        ബിരിയാണി മസാല കൂട്ട്)

19.മുട്ട പുഴുങ്ങിയത് – രണ്ട്

20.ഉപ്പ് – പാകത്തിന്

21.കോഴി കഷണങ്ങള്‍ മാരിനറ്റ്‌ ചെയ്യുവാന്‍

മഞ്ഞള്‍ പൊടി – അര  ടി സ്പൂണ്‍

മുളക് പൊടി – ഒരു ടി സ്പൂണ്‍

ഉപ്പ് – പാകത്തിന്

22.കറി വേപ്പില _ഒരു തണ്ട്

23.മല്ലിയില അരിഞ്ഞത് – കുറച്ചു

തയ്യാറാക്കുന്ന വിധം

*ചിക്കന്‍ മഞ്ഞള്‍ ,മുളക് പൊടി, ഉപ്പ് ഇവ തേച്ച് പിടുപ്പിച്ചു അര മണിക്കൂര്‍ മാറ്റി വെക്കുക .(ഫ്രിഡ്ജില്‍ വെക്കുന്നതാണ് നല്ലത് )

*ബിരിയാണി അരി നെയില്‍ വറുത്തു ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും  ചേര്‍ത്ത് തിളപ്പിക്കുക .(ഒരു കപ്പ്‌ അരിക്ക് രണ്ടു കപ്പ്‌ വെള്ളം എന്ന കണക്കില്‍ ).

*അരി പകുതി വേവാകുമ്പോള്‍ വാര്‍ത്തെടുതത് ഒരു പരന്ന പത്രത്തില്‍ നിരത്തി തണുക്കാന്‍ വെക്കുക .

*ഒരു പാനില്‍ നെയ്യ് ചൂടാക്കി അതില്‍ അണ്ടിപ്പരിപ്പ്,കിസ്മിസ്‌ ഇവ വറുത്തു കോരുക .

*അതെ നെയ്യില്‍ തന്നെ പകുതി സവാള നല്ല കരുകരുപ്പായി വറക്കുക. മാറ്റി വെച്ച ശേഷം ആവശ്യമെങ്കില്‍ കുറച്ചു നെയ്യ് കൂടി ചേര്‍ത്ത്  മരിനറ്റ്‌ ചെയ്ത ചിക്കന്‍ വറുത്തു മാറ്റുക .(മൊരിയേണ്ട ആവശ്യമില്ല )

*അതെ നെയ്യില്‍ ബാകി സവാള വഴറ്റുക .ഈ നെയ്യ്‌ പിന്നിട് ആവശ്യമായി വരും .

*ഒരു ബിരിയാണി ചെമ്പില്‍  അല്പം നെയ്യ് ഒഴിച്ച് അതില്‍  സവാള വഴട്ടിയത് ,കോഴിയിറച്ചി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മല്ലി -പുതിനയില പേസ്റ്റ് ,നാരങ്ങ നീര് ,കറി വേപ്പില ,മല്ലി അരച്ചത്‌ ,പോപ്പി സീഡ്‌ അരച്ചത്‌ ,തൈര് ,ബിരിയാണി മസാല പൊടിച്ചതില്‍ പകുതി ,പാകത്തിന് ഉപ്പും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കണം .ഇതു ചെറിയ തീയില്‍ വേവാന്‍ അനുവദിക്കുക .ചിക്കന്‍ പാകത്തിന് വെന്തു കഴിയുമ്പോള്‍ തീ അണക്കുക.

*ഇതിനു മുകളില്‍ വെന്ത ചോറില്‍ പകുതി നിരത്തുക .

*ഇതിനു മീതെ വറുത്തു കോരിയ സവാള ,അണ്ടിപ്പരിപ്പ്,എന്നിവയും ബാക്കി ബിരിയാണി മസാല പൊടിയും വിതറുക .ഇതിനു മീതെ ബാകി ചോറ് നിരത്തുക . സവാള വഴറ്റിയ നെയ്യ് ഇതിനു മുകളില്‍ ഒഴിക്കുക .

*ചെമ്പ് ,അടപ്പ് കൊണ്ട് അടക്കുക .ആവി പുറത്തു പോകാതിരിക്കാന്‍ വേണ്ടി അടപ്പിന് ചുറ്റും  മൈദാ മാവ് കുഴച്ചു ഒട്ടിക്കുക .15 മിനുട് വേവിക്കുക (150 ഡിഗ്രി സെല്‍ഷ്യസ്).(അടുപ്പിലാണ്നെങ്കില്‍ പത്തോ പന്ത്രണ്ടോ ചിരട്ട കത്തിച്ചു ആ തീയില്‍ 15 മിനുട് വേവിച്ചു പിന്നീട് തീ അണച്ച് ആ കനലില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കണം )

*ഇതിനുശേഷം അടപ്പ് തുറന്നു എല്ലാം കൂടി ഇളക്കി മുകളില്‍ മുട്ട പുഴുങ്ങി യതും മല്ലിയിലയും തൂവി ചൂടോടു കൂടി ഉപയോഗിക്കാം .

*തൈര് -ഉള്ളി സലാട് ,നാരങ്ങ അച്ചാര്‍,പപ്പടം എന്നിവ ഈ ബിരിയാണിയുടെ സൈഡ് ഡിഷ്‌ ആയി കഴിക്കാവുന്നതാണ്

 

Malabar style chicken biriyaani

ചിക്കന്‍ കറി – കേരള സ്റ്റൈല്‍ / chicken curry kerala style

ചിക്കന്‍ കറി – കേരള സ്റ്റൈല്‍ Chicken Curry naadan kerala style recipe

ചിക്കന്‍ -2 കിലോ

ചിക്കന്‍ മസാല – അര ടി സ്പൂണ്‍

മഞ്ഞള്‍ പൊടി-1അര ടി സ്പൂണ്‍chicken curry

തൈര് – 1ടേബിള്‍ സ്പൂണ്‍

തേങ്ങ പാല്‍ – അര കപ്പ്‌ നല്ല കുറുകിയത്

രണ്ടാം പാല്‍ – ഒരു കപ്പ്‌

വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

കറി വേപ്പില – രണ്ട്‌ തണ്ട്

വറ്റല്‍ മുളക് – 6എണ്ണം

മല്ലി – 2ടി സ്പൂണ്‍

ഇഞ്ചി- 10ഗ്രാം പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി – 16അല്ലി

കുരുമുളക് പൊടി – 1ടീസ്പൂണ്‍

പെരുംജീരകം –1 ടീസ്പൂണ്‍

പട്ട  – 2കഷണം

ഗ്രാമ്പു – 5 എണ്ണം

ഏലയ്ക്ക-3എണ്ണം

ജീരകം – അരടീസ്പൂണ്‍

സവാള –3 വലുത് കൊത്തി അരിഞ്ഞത്

പച്ചമുളക് –4 നെടുവേ കീറിയത്

തക്കാളി –2 അരച്ച് എടുത്തത്

തയാറാക്കുന്ന വിധം

ചിക്കന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍,  ചിക്കന്‍ മസാല ,ഒരു ടി സ്പൂണ്‍ ഉപ്പ്‌,തൈര് ഇവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക . പട്ട ,ഗ്രാമ്പു ,ഏലക്ക,പെരുംജീരകം,ജീരകം ,വറ്റല്‍മുളക്,മല്ലി ഇവ എണ്ണ ചേര്‍ക്കാതെ വറുത്ത് എടുക്കുക.അതിനുശേഷം പൊടിക്കുക .ഇതാണ് ഈ കറിയുടെ മസാല കൂട്ട് .

ഒരു പാനില്‍ എണ്ണചൂടാക്കി  അതില്‍ ഇഞ്ചി ,വെളുത്തുള്ളിയും പച്ചമണം മാറുന്നതു വരെ വഴറ്റിയശേഷം, സവാള വഴറ്റുക .കറി വേപ്പിലയും പച്ചമുളകും ചേര്‍ക്കുക ..സവാള നന്നായി വഴന്നു കഴിയുമ്പോള്‍,മഞ്ഞള്‍പൊടി അര ടി സ്പൂണ്‍, പൊടിച്ചു വച്ചിരിക്കുന്ന മസാല കൂട്ടും അരച്ച തക്കാളിയും ചേര്‍ക്കുക.ഇതിലേക്ക് കോഴികഷണങ്ങള്‍ ഇട്ട് ആവശ്യത്തിന് ഉപ്പും രണ്ടാം പാലും    ചേര്‍ത്ത് വേവിക്കുക .ചിക്കന്‍ മുക്കാലും വെന്തു കഴിയുമ്പോള്‍ കുരുമുളക് പൊടിയും  ചേര്‍ക്കുക .അതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് ചൂടാകുമ്പോള്‍ വാങ്ങി വെക്കുക.