മത്തങ്ങ – പരിപ്പ് കറി / Pumpkin Daal (lentil) curry / mathanga parippu curry

മത്തങ്ങ – പരിപ്പ് കറി / Pumpkin Daal curry

മത്തങ്ങ   – കാല്‍ കിലോmathanga parippu curry

തുവര പരിപ്പ്  – 100 ഗ്രാം

തേങ്ങ – ഒരു തേങ്ങയുടെ പകുതി തിരുമ്മിയെടുത്തത്

പച്ചമുളക് – 2 നീളത്തില്‍ കീറിയെടുത്തത്

ജീരകം – ഒരു ടി സ്പൂണ്‍

വെളുത്തുള്ളി – 4 അല്ലി

മഞ്ഞള്‍ പൊടി – കാല്‍ ടി സ്പൂണ്‍

മുളക് പൊടി – ഒരു ടി സ്പൂണ്‍

ഉപ്പ്‌ – ആവശ്യത്തിന്

വെള്ളം,കറിവേപ്പില,എണ്ണ ,കടുക് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തുവര പരിപ്പ് കഴുകി മത്തങ്ങയും , വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക .

തേങ്ങ തിരുമ്മി ,ജീരകം,കറിവേപ്പില,വെളുത്തുള്ളി,മഞ്ഞള്‍പൊടി  മുളക് പൊടി ഇവ   ചേര്‍ത്ത് നന്നായി അരചെടുകുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു പച്ചമുളക്,കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക .ചൂടായി വരുമ്പോള്‍ അരച്ച തേങ്ങ മിശ്രിതം ചേര്‍ക്കുക .

തിളക്കുമ്പോള്‍ ഒന്ന് ഇളക്കി തീ അണക്കുക.

(വേണമെങ്കില്‍ 3 ടി സ്പൂണ്‍ തിരുമ്മിയ തേങ്ങയും ഒരു തണ്ട്  കറിവേപ്പിലയും ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരി കറിയില്‍ ചേര്‍ത്താല്‍ നല്ല സ്വാദ് കിട്ടും )

Facebookgoogle_plusredditpinterestlinkedinmailby feather
Facebookgoogle_plusrssby feather
Bookmark the permalink.

2 Comments

  1. ഗോപാലകൃഷ്ണന്‍

    ഇതില്‍ മത്തങ്ങ എപ്പോഴാണ് ചേര്‍ക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ… പരിപ്പ് വേവിച്ചു അരപ്പ് ചേര്‍ക്കാന്‍ മാത്രമല്ലേ പറഞ്ഞുള്ളൂ ?

  2. thanks very much, വേണ്ട തിരുത്തലുകൾ ചേർത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *