ഇഞ്ചി കറി Naadan Inchi curry (ginger curry)

inchi curryഇഞ്ചി കറി Naadan Inchi curry (ginger)

1.ഇഞ്ചി -250ഗ്രാം

2.തേങ്ങ – 1

3.വാളന്‍ പുളി പാകത്തിന്

4.ഉപ്പ് പാകത്തിന്

5.ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍

6.വറ്റല്‍ മുളക് – 10

7.മല്ലിപൊടി മൂന്ന് ടേബിള്‍ സ്പൂണ്‍

8.ഉലുവ – കാല്‍ സ്പൂണ്‍

9.മഞ്ഞള്‍പൊടി കാല്‍ സ്പൂണ്‍

10.ചുമന്നുള്ളി – 25ഗ്രാം

11.വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് താളിക്കാന്‍ ആവശ്യമായത്

പാകം ചെയ്യുന്ന വിധം

1.ഇഞ്ചി ഒരേ വലുപ്പത്തില്‍ അരിയുക.വെള്ളം തിളപ്പിച്ച്‌ ഇഞ്ചി അതിലിട്ടു വേവിക്കുക .കുറച്ചുനേരം കഴിഞ്ഞു ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം പച്ചവെള്ളം ഒഴിച്ച് കഴുകി വാരിപ്പിഴിഞ്ഞു മാറ്റി വെക്കുക.

  1. ഒരു പാനില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതും ചുമന്നുള്ളിയും വറക്കുക . ഇതിലേക്ക് പൊടികളും ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തീ അണക്കുക.ഇതു നന്നായി അരച്ച് എടുക്കുക.
  2. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഇഞ്ചിയും എണ്ണയില്‍ വറത്ത് കോരുക .ഇഞ്ചി നന്നായി പൊടിച്ച് എടുക്കുക..
  3. ചട്ടിയില്‍ വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത വെള്ളവും പൊടിച്ച ഇഞ്ചി കൂട്ടും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക.കറി കുറുകുന്ന പരുവം വരെ തിളപ്പിക്കുക.
  4. സ്വാദ്‌ ക്രമീകരിക്കാന്‍ വേണമെങ്കില്‍ ചാര്‍ കുറുകാറാകുമ്പോള്‍

ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത്‌ ചേര്‍ക്കാം.

6.ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും മറ്റു കൂട്ടങ്ങളും ഉലര്‍ത്തി ഇഞ്ചി കറിയില്‍ ഒഴിക്കുക.ഇതു തണുത്ത ശേഷം ഒരു വായു കടക്കാത്ത ബോട്ടിലില്‍ ആക്കിയാല്‍ കുറെ ദിവസം ഉപയോഗിക്കാം.

ബീന്‍സ്‌ തോരന്‍ Beans and carrot Thoran Naadan style

beans and carrot thoranബീന്‍സ്‌ തോരന്‍ Beans Thoran Naadan style

1.ബീന്‍സ്‌ – കാല്‍ കിലോ
2.കാരറ്റ്‌ – ഒരെണ്ണം
3.പച്ചമുളക് – അഞ്ച്
4.തേങ്ങ – അര മുറി
5.ഉപ്പ് – ആവശ്യത്തിന്
6.വെള്ളം – ആവശ്യത്തിന്
7.താളിക്കാന്‍ ആവശ്യമായത്
വറ്റല്‍ മുളക് – രണ്ട്
കടുക്‌ – ഒരു ടി സ്പൂണ്‍
കറി വേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍
തയ്യാറാക്കുന്ന വിധം

1.ബീന്‍സും കാരറ്റും പച്ചമുളകും ചെറുതായി കൊത്തിഅരിയുക.അതിനുശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക.
2.ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി
കടുകും മുളകും വറക്കുക.കടുക്‌ പൊട്ടുമ്പോള്‍ അതിലേക്കു തേങ്ങ ചേര്‍ത്ത ബീന്‍സിന്‍റെ കൂട്ട് ചേര്‍ത്ത് ,രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.ഇടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം .വെള്ളം വറ്റുമ്പോള്‍ തീ അണക്കുക.

പച്ചടി pachadi

പച്ചടി

വെള്ളരിക്ക (ഇടത്തരം )- ചെറിയ കഷണങ്ങള്‍ ആക്കിയത്

പച്ചമുളക് – അഞ്ച്

തൈര് – രണ്ട് കപ്പ്‌pachadi

ഉപ്പ് – ആവശ്യത്തിന്

അരപ്പിന്

തേങ്ങ- അര മുറി

ജീരകം – ഒരു നുള്ള്

കടുക് – ഒരു നുള്ള് (അരയാന്‍ പാടില്ല ,ചതച്ച്‌ എടുക്കുക )

ചുമന്നുള്ളി – നാല് അല്ലി

(ആദ്യം തേങ്ങ, ജീരകം, ചുമന്നുള്ളി, ഇവ വെണ്ണ പോലെ അരച്ചെടുത്തത്തിനുശേഷം കടുക്‌ ചതച്ചത് ചേര്‍ക്കുക )

 താളിക്കാന്‍

വറ്റല്‍ മുളക് – രണ്ട്

ചുമന്നുള്ളി (വട്ടത്തില്‍ അരിഞ്ഞത്)- രണ്ട് അല്ലി

കടുക് – ഒരു ടി സ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

വെളിച്ചെണ്ണ – രണ്ട് ടി സ്പൂണ്‍

 പാകം ചെയ്യുന്ന വിധം

വെള്ളരിക്ക ,പച്ചമുളക് ചേര്‍ത്ത് വേവിക്കുക.മുക്കാല്‍ വേവാകുമ്പോള്‍ അരപ്പ് ചേര്‍ക്കുക .തിളക്കുമ്പോള്‍ തീ അണച്ച ശേഷം ,തണുക്കാന്‍ അനുവദിക്കുക. അതിനുശേഷം തൈര് ചേര്‍ത്ത് ഇളക്കുക.തൈര് ചേര്‍ത്ത കറിയിലേക്ക് വെളിച്ചെണ്ണയില്‍ വറുത്തെടുത്ത കടുകും വറ്റല്‍മുളകും ഉള്ളിയും കറിവേപ്പിലയും ഒഴിക്കുക .പച്ചടി തയ്യാര്‍ .

 

കാളന്‍ kaalan for sadhya (Kerala feast)

kaalanകാളന്‍ kaalan

പച്ച ഏത്തക്ക – രണ്ട്

ചേന – 150 ഗ്രാം

മുളകുപൊടി അര സ്പൂണ്‍

കുരുമുളകുപൊടി കാല്‍ ടീസ്പൂണ്‍ .

നെയ്യ്‌ രണ്ട് ടേബിള്‍ സ്പൂണ്‍

തൈര് അര കപ്പ്‌

അരപ്പിന്

തേങ്ങ – അര മുറി

ജീരകം ഒരു നുള്ള്

പച്ചമുളക് മൂന്ന്

മഞ്ഞള്‍ കാല്‍ ടീസ്പൂണ്‍

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് ആവശ്യത്തിന്

 

പച്ച ഏത്തക്കയും ചേനയും മുളകുപൊടി,കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വേവിക്കുക .അതിനുശേഷം ഇവ നെയ്യ്‌ ഒഴിച്ച് വരട്ടി എടുക്കുക .നന്നായി വരണ്ട ശേഷം തൈര് കുറേശ്ശെ ചേര്‍ത്ത് ഇളക്കി ചൂടാകുമ്പോള്‍ തേങ്ങ ചേര്‍ത്ത അരപ്പ് ഇട്ട് വീണ്ടും ഇളക്കുക .ആവി വരുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക .

ഓലന്‍ Kerala Olan

ഓലന്‍  Kerala Olan

കുമ്പളങ്ങ -അര കിലോ (കനം കുറച്ചു അരിഞ്ഞത്)

ജീരകം -കാല്‍ ടീസ്പൂണ്‍

വന്‍ പയര്‍ – അര കപ്പ്‌ (പുഴുഞ്ഞിയത് )

പച്ചമുളക് _അഞ്ച്

ചുമന്നുള്ളി – എട്ട് അല്ലി

തേങ്ങാപ്പാല്‍ – അര മുറി തേങ്ങയുടെ

കറിവേപ്പില -ഒരു തണ്ട്

വെളിച്ചെണ്ണ -ഒരു ടേബിള്‍സ്പൂണ്‍

പാകം ചെയുന്ന വിധം

കുമ്പളങ്ങ ജീരകവും ആവശ്യമായ ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക .പച്ചമുളകും ചുമന്നുള്ളിയും,കറിവേപ്പിലയും ഇട്ട് ഒന്ന് കൂടി വേവിച്ചു വെള്ളം വറ്റിയാല്‍ ഉടനെ തേങ്ങാപ്പാലും വേവിച്ച പയറും ചേര്‍ക്കണം. .തീ ക്രമീകരിച്ചശേഷം വെളിച്ചെണ്ണ ചേര്‍ക്കുക . തേങ്ങാപ്പാല്‍ ചേര്‍ത്ത് ശേഷം തിളക്കരുത്.ആവി വരുമ്പോള്‍ വാങ്ങി വെക്കുക.

അവിയല്‍ Naadan Aviyal

അവിയല്‍ Naadan Aviyal

1.വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത്  അരകിലോaviyal

പച്ചമുളക് രണ്ടായി പിളര്‍ന്നത് അഞ്ച്

2.മുളകുപൊടി അര ടീസ്പൂണ്‍

മഞ്ഞള്‍പൊടി കാല്‍ ടീസ്പൂണ്‍

3.അരപ്പ്

തിരുമ്മിയ തേങ്ങ – ഒന്ന്

ജീരകം കാല്‍ ടീസ്പൂണ്‍

പച്ചമുളക് നാല്

കറിവേപ്പില ഒരു തണ്ട്

ചുമന്നുള്ളി ആറല്ലി(ഇവയെല്ലാം തരുതരുപ്പായി അരച്ചെടുക്കുക )

4.പുളിക്കുവേണ്ടി

പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍ ഏതഗിലും ഒന്ന് ചേര്‍ക്കാം

5.വെളിച്ചെണ്ണ രണ്ടു ടീസ്പൂണ്‍

6.ഉപ്പ് ആവശ്യതിന്

തയാറാക്കുന്ന വിധം

പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക .തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങുക.