അവല്‍ ഉപ്പുമാവ് / Aval Uppumavu

അവല്‍ ഉപ്പുമാവ് / Aval Uppumavu

അവല്‍   –  2 കപ്പ്‌aval poha image

സവാള   –  1 (നീളത്തില്‍ നേര്‍മയായി അരിഞ്ഞത്)

കറിവേപ്പില – ഒരു തണ്ട്

കപ്പലണ്ടി   – ഒരു പിടി

പച്ചമുളക് – 2

കടുക് – 1 ടി സ്പൂണ്‍

കടല പരിപ്പ് – 1 ടി സ്പൂണ്‍

ജീരകം – ഒരു നുള്ള്

മഞ്ഞള്‍പൊടി – ഒരു നുള്ള്

കായം – ഒരു നുള്ള്

ഉപ്പ്‌ – ആവശ്യത്തിന്

എണ്ണ – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അവല്‍ നനച്ചു മാറ്റി വെക്കുക (രണ്ട് കപ്പ്‌ അവല്‍നു ഒരു കപ്പ്‌ വെള്ളം എന്ന കണക്കില്‍ )

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,ജീരകം ഇവ പൊട്ടികുക.കറിവേപ്പില ചേര്‍ക്കുക.കടല പരിപ്പ്,കപ്പലണ്ടിയും ചുവക്കെ വറക്കുക.മഞ്ഞള്‍ പൊടിയും ,കായവും ചേര്‍ത്ത് അതിലേക്കു ഉള്ളിയും പച്ചമുളകും  ഇട്ട് വഴറ്റുക .ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .

ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോള്‍ നനച്ച അവല്‍ ചേര്‍ത്ത് ഇളക്കി 2 മിനിറ്റ് അടച്ചു വേവിക്കുക .

അവല്‍ഉപ്പുമാവ് തയ്യാര്‍

തക്കാളി ചോറ് / Tomato Rice

തക്കാളി ചോറ് / Tomato Rice

1.ജീര റൈസ് \ബസ്മതി റൈസ് – രണ്ടു ഗ്ലാസ്‌

2.സവാള  – രണ്ട്‌( കൊത്തി അരിഞ്ഞത്)Tomato Rice

3.പച്ചമുളക് – 4

4.തക്കാളി – 4 (കൊത്തി അരിഞ്ഞത് )

5.മല്ലിയില – ചെറുതായി അരിഞ്ഞത് (ഒരു പിടി )

6.പട്ടയും ഗ്രാമ്പൂവും – 1 ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)

7.ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 2 ടി സ്പൂണ്‍

8.റിഫൈന്‍ഡ് ഓയില്‍ (സണ്‍ ഫ്ലവര്‍ ഓയില്‍ പോലുള്ളവ )- 2 ടേബിള്‍ സ്പൂണ്‍

9.മഞ്ഞള്‍പ്പൊടി – 1 ടി സ്പൂണ്‍

10.ഉപ്പ് – ആവശ്യത്തിന്

11.കറി വേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ചോറ് വേവിക്കുന്ന വിധം

ഒരു ഗ്ലാസ്‌ അരിക്ക് രണ്ടു ഗ്ലാസ് വെള്ളം എന്ന കണക്കില്‍ വെള്ളം ചേര്‍ത്ത് ചോറ് വേവിക്കുക .ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക .കുഴഞ്ഞു പോവാന്‍ പാടില്ല .ചോറ് തണുക്കാനായി മാറ്റി വെക്കുക .

ഒരു പാനില്‍ എണ്ണ ചൂടാക്കി സാവാളയും പച്ചമുളകും  വഴറ്റിയെടുക്കുക.

ഇതിലേക്ക് തക്കാളി അരിഞ്ഞത്‌ ചേര്‍ത്ത് നല്ലതുപോലെ വഴറ്റുക.

ഈ വഴട്ടിയത്തിലേക്ക് മഞ്ഞള്‍പ്പൊടിയും വേണമെങ്കില്‍ ഗരംമസാലപ്പൊടിയും ചേര്‍ത്ത് വഴറ്റുക.

ഇവയെല്ലാം നല്ലതുപോലെ വഴന്നു എണ്ണ തെളിയുമ്പോള്‍ മല്ലിയില ചേര്‍ത്ത് തീ അണക്കുക.

തണുത്ത ചോറ് ഈ കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കി എടുക്കുക .തക്കാളി ചോറ് തയ്യാര്‍ .

തൈര് ചോറ് / Curd Rice, Thair Sadam, Perugu Annam, Thayir Satham, Dadojanam

തൈര് ചോറ് / Curd Rice, Thair Sadam, Perugu Annam, Thayir Satham, Dadojanam

വേവിച്ച ചോറ് – രണ്ടു കപ്പ്‌

തൈര് – രണ്ടര കപ്പ്‌thair saadam

കറി വേപ്പില – രണ്ട് തണ്ട്

വറ്റല്‍ മുളക്- 2

പച്ചമുളക് – 3

ജീരകം – അര ടി സ്പൂണ്‍

കടുക് – അര ടി സ്പൂണ്‍

കായം – കാല്‍ ടി സ്പൂണ്‍

കാഷുനട്ട് -10

വെജിടബിള്‍ ഓയില്‍ – രണ്ട് ടേബിള്‍ സ്പൂണ്‍

ഉഴുന്ന് പരിപ്പ് – ഒരു ടേബിള്‍ സ്പൂണ്‍

ഇഞ്ചി – ഒരു ചെറിയ കഷണം

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചോറ് നേരത്തെ വേവിച്ചു വെക്കുക

തൈര് നല്ലതുപോലെ ഉടച്ചു അല്പം പഞ്ചസാരയും ഉപ്പും ചേര്‍ത്ത് മാറ്റി വെക്കുക.

ചോറ് തണുത്തു കഴിയുമ്പോള്‍ ഉടച്ചു വെച്ച തൈര്  നന്നായി ഇളക്കി ചേര്‍ക്കുക.

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്,ജീരകം ,ഉഴുന്ന് എന്നിവ ചേര്‍ത്ത് വറക്കുക.കടുക് പൊട്ടി ,ഉഴുന്ന് ബ്രൌണ്‍ നിറം ആകുമ്പോള്‍ വറ്റല്‍ മുളക് ,ഇഞ്ചി,നെടുകെ കീറിയ പച്ചമുളക് ,കറി വേപ്പില,കായം,കശുവണ്ടി ഇവ ചേര്‍ത്ത് വറക്കുക. ഈ വറുത്ത കൂട്ട് തൈര് ചേര്‍ത്ത ചോറില്‍ ചേര്‍ത്ത് ഇളക്കുക .

നാരങ്ങ അച്ചാര്‍ ഇതിന്‍റെ കൂടെ നല്ലതാണ്

റവ ഇഡലി / Rava Idli

റവ ഇഡലി / Rava Idli

1.റവ – നാല് കപ്പ്‌ rava idli

2.ഉഴുന്ന് ഒന്നേ മുക്കാല്‍ കപ്പ്‌

3.ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1.ഉഴുന്ന് 4മണിക്കൂര്‍ കുതിരാന്‍ വെക്കുക.

2.റവയും കുറച്ചു ഇളം ചൂട് വെള്ളത്തില്‍ 4മണിക്കൂര്‍ കുതിരാന്‍ വെക്കുക.

3.ഉഴുന്ന് മിക്സിയില്‍ ആട്ടി എടുക്കുക.

4.റവ ചൂട് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ,അല്പം സാധാരണ വെള്ളം ഒഴിച്ച് അതില്‍ നിന്നും റവ കൈ കൊണ്ട് പിഴിഞ്ഞ് എടുത്തു ആട്ടിയ മാവുമായി ചേര്‍ത്ത് നന്നായി ഇളക്കുക

5..പാകത്തിന് ഉപ്പും ചേര്‍ക്കുക.

6. ഈ മിശ്രിതം പുളിക്കാനായി ഒരു രാത്രി മുഴുവന്‍ വെക്കുക .

7.പിറ്റേ ദിവസം ഈ മാവ് ഇഡലിതട്ടില്‍ ഒഴിച്ച് ആവിയില്‍ വേവിച്ച്എടുക്കുക .(ഉഴുന്ന് ആട്ടുമ്പോള്‍ പരമാവധി കുറച്ചു വെള്ളത്തില്‍ ആട്ടിഎടുക്കാന്‍ നോക്കുക ,അപ്പോള്‍ നല്ല മയമുള്ള ഇഡലി കിട്ടും) .

8.ഇതു ചട്നി കൂട്ടി കഴിക്കാം .